
കൊച്ചി : എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് പ്രോജക്ട് , കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ചു.. മേയർ വി കെ മിനിമോൾ ഉദ്‌ഘാടനം ചെയ്തു . . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഡ്രൈവേഴ്സ് കമ്മ്യൂണിറ്റി ഫൗണ്ടർ ആൻറണി പെരുമ്പിള്ളി, മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി, ലിസ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഡോ ലിസി ജോസ്, ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി എന്നിവർ പ്രസംഗിച്ചു . ഡോ സൽമാൻ ആസാദ് മുഹമ്മദ്, നിഷിത കെ , ദൃശ്യ ദിവാകരൻ . തങ്കം രാജഗോപാൽ എന്നിവർ ക്ലാസ്സെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന മൊബൈൽ ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫും മേയർ നിർവഹിച്ചു.










